August 6, 2026

നവോദയ സ്‌കൂളിൽ വിദ്യാർത്ഥികൾക്കുണ്ടായ ദേഹാസ്വാസ്ഥ്യം; സമഗ്ര അന്വേഷണം വേണം എം.എസ്.എഫ്

0
IMG_20230130_194449.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: പൂക്കോട് നവോദയ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തി. സംഭവം ഭക്ഷ്യവിഷബാധയാണോയെന്നും മറ്റേതെങ്കിലും വൈറൽ സാന്നിധ്യമാണോ എന്നും പരിശോധിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ച് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയിച്ചിട്ടുണ്ട്.എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് പി.എം.റിൻഷാദ്,ജന.സെക്രട്ടറി ഫായിസ് തലക്കൽ,അൻവർ മില്ലുമുക്ക്,അജ്‌ഷൽ ആറാം മൈൽ, ആദിൽ വൈത്തിരി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *