August 5, 2026

ദേശീയോദ്ഗ്രഥന റാലിയും സംഗമവും നടത്തി

0
IMG_20230130_203506.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കോട്ടത്തറ: രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് മുതൽ വെണ്ണിയോട് വരെ ബഹുജനറാലി നടത്തി. സമാപന പൊതുയോഗത്തിൽ പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. കെ പി പി സി അംഗം വി.എ മജീദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ ഭരണം അവസാനിപ്പിക്കാൻ വെറുപ്പിൻ്റെ അങ്ങാടിയിൽ സ്നേഹത്തിൻ്റെ കട തുറന്നത് കോൺഗ്രസിനും ഇന്ത്യൻ ജനതക്കും പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് മാണി ഫ്രാൻസിസ് ,ഡി സി സി സെക്രട്ടറി പി ശോഭനകുമാരി, പി പി റനീഷ്, സുരേഷ് ബാബു വാളൽ, സി.കെ ഇബ്രായി, ഒ.ജെ മാത്യു, , എം.വി ടോമി, വി.ആർ ബാലൻ,ഷാജു വല്ലാട്ട്, ടി. ഇബ്രായി,  എം.ജി രാജൻ, ഹണി ജോസ്, പുഷ്പ സുന്ദരൻ എന്നിവർ സംസാരിച്ചു. റാലിക്ക് കെ പോൾ, പി എൽ ജോസ്, മധു പി എസ്, വി.ജെ പ്രകാശൻ,ബിന്ദു ഒ.ജെ, ആൻ്റോ പാറയിൽ, വിനോജ് പി ഇ, ശോഭ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *