April 20, 2024

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി:കരിയർ പാത്തിന്റെ ” ആദ്യഘട്ടം പൂർത്തിയായി

0
Img 20230131 Wa00072.jpg
പനമരം  : ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ “കരിയർ പാത്തിൻ്റെ” ആദ്യഘട്ടം പൂർത്തിയായി. ജില്ലയിലെ വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു. വയനാട് ജില്ലയിൽ നിന്നുംകേന്ദ്ര സർവകലാശാല കളിലേക്ക് കൂടുതൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 60 ഹയർസെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ട നടപടികൾ പൂർത്തീകരിച്ചത്. 
 രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളുടെ സോഷ്യൽ എൻജിനീയറിങ്ങ് കൂട്ടായ്മയായ വീക്യാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രിലിമിനറി ടെസ്റ്റ് നടത്തി ആ ടെസ്റ്റിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈനിലും പിന്നീട് ക്ലസ്റ്റർ മാതൃകയിൽ കോച്ചിംഗ് നൽകി സർവകലാശാലകളിലേക്ക് നടക്കുന്ന എൻട്രൻസ് പരീക്ഷക്ക് തയ്യാറാക്കാനുമാണ് കരിയർ പാത്ത് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.ബി.നസീമ, സീത വിജയൻ, വാർഡ് മെമ്പറായ എം.കെ രാമചന്ദ്രൻ, സഫയർ ഫ്യൂച്ചർ അക്കാദമി പ്രതിനിധി ജോൺ ലാൽ, പി.ടി.എ പ്രസിഡൻറ് ഷിജു സെബാസ്റ്റ്യൻ , സർവ്വോദയ സ്കൂൾ ഡയറക്ടർ ബിജു ജോർജ് , സർവോദയ സ്കൂൾ പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *