August 29, 2026

മിഥുൻ തമ്പിയ്ക്ക് ജെ.സി.ഐ യുടെ ആദരം

0
IMG-20230131-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജെ സി ഐ ഇന്ത്യയുടെ സല്യൂട്ട് ദ സൈലന്റ് വർക്കർ പ്രോജക്ടിന്റെ ഭാഗമായി കൽപ്പറ്റ ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ തമ്പിക്ക് അവാർഡ് നൽകി ആദരിച്ചു.
സ്തുത്യർഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന ട്രാഫിക് പോലീസുകാർക്കാണ് ഇത്തവണത്തെ അവാർഡ്.
ജെസിഐ യുടെ അവാർഡ് നിർണ്ണയമാനദണ്ഡങ്ങൾക്കു പുറമേ കൽപ്പറ്റയിലെ സന്നദ്ധ സംഘടകളുടേയും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്. കൽപ്പറ്റ ട്രാഫിക് യൂണിറ്റിൽ വെച്ച് നടത്തിയ ചടങ്ങിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്  തപോഷ് ബസുമതാരി ഐ.പി.എസ്. അവാർഡ് നൽകി.
ജെ.സി.ഐ കൽപ്പറ്റ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷനായി. ട്രാഫിക് സബ് ഇൻസ്പെക്ടർ എൻ.വി.രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി . ചടങ്ങിനോടനുബന്ധിച്ച് മഹാത്മ ഗാന്ധിജിയുടെ രക്തസാക്ഷിത്വ അനുസ്മരണവും നടത്തി.
പ്രോഗാം ഡയറക്ടർ ഇ.വി.അബ്രഹാം, സൂരേഷ് സൂര്യ, ഷെമീർ പാറമ്മൽ, അജിലേഷ് , ഷാജി പോൾ, സംഗീത സി.ജി., കെ.ശശികുമാർ , ജി. പ്രമോദ്, കെ.സുബ്രഹ്മണ്യൻ, സതീഷ്കുമാർ കെ. തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *