September 20, 2026

ജവഹർ നവോദയ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരാതി ഗൗരവത്തിൽ എടുക്കണം: സംഷാദ് മരക്കാർ

0
IMG-20230131-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിരവധി പരാതികളാണ് ഉള്ളത് ഭക്ഷാവിഷബാധയേറ്റ വിദ്യാർത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സന്ദർശിക്കുമ്പോഴാണ് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പങ്കുവെച്ചത്. വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വരുന്ന അപാകതകളും ചൂണ്ടിക്കാണിക്കുകയുണ്ടായി. അടിയന്തരമായി ജവഹർ നവോദയ വിദ്യാലയത്തിലെ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും മീറ്റിംഗ് വിളിച്ച് ചേർത്ത് ഈ പരാതികൾ അന്വേഷിക്കാൻ ഉള്ള അടിയന്തര ഇടപെടൽ ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *