വയനാട് മെഡിക്കൽ കോളേജിലേക്കുളള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം -യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലേക്കുളള റോഡ് ശോചനീയ നിലയിലാണെന്നും അത്യാസന്ന നിലയിലുളളതും അല്ലാത്തതുമായ നൂറു കണക്കിന് രോഗികൾ ദിനേന ചികിത്സ തേടുന്ന ഈ ആതുരാലയത്തിലേക്കുളള റോഡിന്റെ കാര്യത്തിൽ അധികൃതർ ഇടപെട്ട് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവേശന കവാട പരിസരം മുതൽ മുകളിലേക്കുളള യാത്ര ദുസ്സഹമായിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുളള രോഗികളുമായി വരുന്ന വാഹനങ്ങൾ അടക്കം വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും എം എൽ എ യുടെ സത്വര ശ്രദ്ധ ആശുപത്രിയുടെ കാര്യത്തിൽ പതിയണമെന്നും ആവശ്യമുയർന്നു. കബീർ മാനന്തവാടി, ഷബീർ സൂഫി, യാസിർ ചിറക്കര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.



Leave a Reply