പരിയാരം യുവജന കൂട്ടായ്മയുടെ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സമാപിച്ചു

പരിയാരം: പരിയാരം യുവജന കൂട്ടായ്മയുടെ നാലാമത് നൂറുദ്ധീന്‍ വി.കെ ആന്റ് അഫ്‌സല്‍ എം കെ മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള പരിയാരം ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സമാപിച്ചു. പരിയാരത്തെ 8 ടീമുകള്‍ തമ്മില്‍ മത്സരിച്ച ഗ്രൂപ്പ് ഘട്ടങ്ങള്‍ കഴിഞ്ഞ് വാശിയെറിയ ഫൈനല്‍ മത്സരത്തില്‍
സ്‌നോ ഫ്‌ളേക്ക് അഡ്വഞ്ചറും, ഫ്രണ്ട്‌സ് പുലേരിയും തമ്മില്‍ ഏറ്റുമുട്ടിയതില്‍ സ്‌നോ ഫ്‌ളേക്ക് 2-0 വിജയിച്ചു. വിജയികള്‍ക്ക് നൂറുദ്ധീന്‍ വി.കെ യുടെ പേരിലുള്ള ട്രോഫി സൈദലവി വി.കെ വിതരണം ചെയ്തുറണ്ണേഴ്‌സ് അപ്പിന് അഫ്‌സല്‍ എംകെ യുടെ പേരിലുള്ള ട്രോഫി സഹോദരന്‍ ഫൈസല്‍ എം.കെയും വിതരണം ചെയ്തു .ചടങ്ങില്‍ അഷ്‌കര്‍ കെ അധ്യക്ഷനായി. 3ആം വാര്‍ഡ് മെമ്പര്‍ യാക്കൂബ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ കൂപ്പണ്‍ നറുക്കെടുപ് ഉദ്ഘാടനം 19ആം വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. നിസാര്‍ വി സ്വാഗതവും സലാം നന്ദിയും പറഞ്ഞു



Leave a Reply