തോട്ടം തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കണം; പി.പി ആലി

വടുവൻചാൽ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ സേവന വേതന കരാർ കാലാവധി 2021ഡിസംബർ 30 ന് കഴിഞ്ഞ ഒരു വർഷം കഴിഞ്ഞിട്ടും കൂലി വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ കാര്യമായ ഇടപ്പെടൽ നാളിതുവരെയായും നടപ്പിലാക്കാത്തത് തൊഴിലാളികളോടുള്ള വഞ്ചനയാണ്.
തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് അവസാനിപ്പിച്ച് അടിയന്തിരമായി മുൻകാല പ്രാബല്യത്തോടെ അദ്ധ്വാന ഭാരം വർദ്ധിപ്പിക്കാതെ നോട്ടിഫിക്കേഷനിലൂടെ കൂലി വർദ്ധനവ് നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ഐ.എൻ.ടി.യു.സി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഐ. എൻ. ടി. യു. സി മൂപൈനാട് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി ജിലാ പ്രസിഡന്റ് പി.പി അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.വി. വേണുഗോപാൽ, ഒ. ഭാസ്കരൻ, ആർ. ഉണ്ണികൃഷ്ണൻ, എം. ജോസ്, ജോസ് കണ്ടത്തിൽ, എം. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബാവ, ഉണിക്കാട് ബാലൻ, മനോജ് കടച്ചിക്കുന്ന്, ജിനേഷ് വർഗ്ഗീസ്, ആർ. യമുന, പി. ഹരിഹരൻ, വിജി വടക്കൂട്ടിൽ, കാളിദാസൻ കാരാട്ട്, ഐസക്ക് കോളേരി, പ്രവീൺ വർഗ്ഗീസ്, കൃഷ്ണൻ കുട്ടി, ബിനു വട്ടത്തുവയൽ, ഉമ, പ്രബിത ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply