കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ ഗോത്ര കലാമേള ” നാങ്കകൂട്ടം 2023′ സംഘടിപ്പിച്ചു

മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ ഗോത്ര കലാമേള '' നാങ്കകൂട്ടം 2023' വിവിധ കലാപരിപാടികളോടെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബിജു മാവറ അധ്യക്ഷനായ യോഗത്തില്‍ വീട്ടിച്ചാല്‍ഊര് മൂപ്പന്‍ വെള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ്, എംപിടിഎ പ്രസിഡന്റ് നീതു സെബാസ്റ്റ്യന്‍, സീനിയര്‍ അധ്യാപിക ലിസി ടി.വി, വിദ്യാര്‍ത്ഥി പ്രതിനിധി അനന്യ കെ.കെ, എസ് ടി പ്രമോട്ടര്‍ ധന്യ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രമോട്ടര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന കലാവിരുന്ന് ഏവര്‍ക്കും ഹൃദ്യമായ അനുഭവമായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ സ്വാഗതം പറഞ്ഞ യോഗത്തിന് ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സുനില്‍ അഗസ്റ്റിന്‍ നന്ദി പറഞ്ഞു.



Leave a Reply