വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

മാനന്തവാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്മന ഗ്രാമത്തിലെ കുറിച്യ ഗോത്ര കാരണവർ ആയ പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ ആദരിച്ചു.അപൂർവ്വവും, അന്യം നിന്നു പോയതുമായ അറുപതോളം നെൽവിത്തുകളുടെ സംരക്ഷകൻ ആയാണ് ചെറുവയൽ രാമൻ അറിയപ്പെടുന്നത്. വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റുമായി ചേർന്ന് വയനാടിന്റെ തനതു സുഗന്ധ നെല്ലിനങ്ങൾ ആയ ഗന്ധക ശാല, ജീരക ശാല മുതലായവയും, ഞവരയും ഗോത്ര വർഗ്ഗ കോളനികളിൽ കൃഷി ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ഡോ: അരുൺ ബേബി, സുർജിത്ത്, അരുൺ ജോസ്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply