അതിജീവന യാത്ര ഞായറാഴ്ച പനമരത്ത്

നടവയൽ: വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ നിന്നും ജനതയ്ക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.സി.വൈ.എം. നടവയൽ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അതിജീവന യാത്ര' ജനകീയ പ്രക്ഷോഭ റാലിക്ക് ഞായറാഴ്ച പനമരത്ത് തുടക്കം കുറിക്കും. 3.30ന് പനമരം സെന്റ് ജൂഡ് ദേവാലയ പരിസരത്തു നിന്നും ആരംഭിക്കുന്ന റാലിയിൽ ചെറുപുഷ്പ മിഷൻ ലീഗ്, മാതൃവേദി, എ. കെ. സി. സി. തുടങ്ങിയ സംഘടനകളും മറ്റു ആത്മീയ സംഘടനകളും സംയുക്തമായി പങ്കുചേരും. റാലി കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലപറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് പനമരം ടൗണിൽ നടക്കുന്ന പൊതുയോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പുത്തേല്‍ മുഖ്യപ്രഭാഷണം നടത്തും.മേഖലാ പ്രസിഡണ്ട് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിക്കും.



Leave a Reply