സാകല്യം 2023: കോട്ടനാട് ഗവ. യു. പി. സ്കൂൾ വാര്‍ഷികം നാളെ

കൽപ്പറ്റ :കോട്ടനാട് ഗവ. യു. പി. സ്കൂൾ വാര്‍ഷികം സാകല്യം 2023 ഫെബ്രുവരി നാലിന് വൈകുന്നേരം ആറുമണിക്ക് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് അധ്യക്ഷത വഹിക്കും. വിരമിക്കുന്ന അധ്യാപകരായ ജീസ് ജോസഫ്, മോളി ഡെലീമ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ലാപ്ടോപ്പ് , പ്രൊജക്ടര്‍ എന്നിവയുടെ സമര്‍പ്പണവും പുതുതായി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും കലാസന്ധ്യയും നടക്കും.



Leave a Reply