വയനാട്ടുകാരെ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് തള്ളിയിടുന്നതാണ് സംസ്ഥാന ബജറ്റ് : കെ.പി.സി.സി.എക്സി.മെമ്പർ കെ.എൽ പൗലോസ്

കൽപ്പറ്റ: സംസ്ഥാനത്തെ ജനങ്ങളെ, പ്രത്യേകിച്ച് വയനാട്ടുകാരെ വറചട്ടിയിൽ നിന്നം എരിതീയിലേക്ക് തള്ളിയിടുന്നതാണ് സംസ്ഥാന ബഡ്ജറ്റ് എന്ന് കെ.പി.സി.സി.എക്സി.മെമ്പർ കെ.എൽ പൗലോസ്ആരോപിച്ചു. നിലവിലെ വൈദ്യുതി ചാർജ് വർദ്ധനവ്, വീടു നികുതി വർന്ധനവ്, കെട്ടിടങ്ങളുടെ നികുതി വർദ്ധനവ്, ഭൂ നികതി വർദ്ധനവ്, വെള്ളക്കര വർദ്ധനവ് ,നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് എന്നിവ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടയിലാണ് വീണ്ടും പുതിയ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്- ഇന്ധനങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിൻ്റെ ഫലമായി നിത്യോപയോഗ സാധനങ്ങളുടെ വിലയും യാത്രാ നിരക്കുകളും ഇനിയും വർദ്ധിക്കും. കാർഷിക മേഖലക്ക് ഒരാശ്വാസവും നൽകാത്ത ബഡ്ജറ്റാണ്.കടക്കെണിയും ജപ്തി ഭീഷണിയും നേരിടുന്ന കർഷകർക്ക് ഒരു പ്രതിക്ഷയും ഈ ബഡ്ജറ്റ് നൽകുന്നില്ല എല്ലാ വർഷവും ക്ഷേമ പെൻഷനുകൾ ചെറിയ തോതിലെങ്കിലും എല്ലാ സർക്കാരുകളും കൂട്ടാറുണ്ട്. അവയെല്ലാം രണ്ടായിരം രുപ കൂട്ടുമെന്ന് പ്രഖ്യാപിച്ച എൽ ഡി എഫ് ൻ്റെ ബഡ്ജറ്റിൽ ഒരു രൂപാ പോലും പാവങ്ങളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരത്തിനായോ, മെഡിക്കൽ കോളേജ് ജനോപകാരപ്രദമാക്കാനോ വേണ്ട ജാഗ്രതയും ബഡ്ജറ്ററിലില്ല. തീർത്തും നിരാശാജനകവും ജനവിരുദ്ധവുമാണ് സംസ്ഥാന ബഡ്ജറ്റ്.



Leave a Reply