ബജറ്റ് : റേഷൻ വ്യാപാരികൾ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ സമരം നടത്തും

മാനന്തവാടി : റേഷൻ വ്യാപാരികൾ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ സമരം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റിൽ റേഷൻ വ്യാപാരികളോടുള്ള കടുത്ത അവഗണനയിലും സംസ്ഥാനത്ത് റേഷൻ മുടങ്ങുന്നതിന് കാരണം റേഷൻ വ്യാപാരികൾ ആണെന്ന ഭക്ഷ്യ മന്ത്രിയുടെ പ്രസ്താവനയിലും റേഷൻ വ്യാപാരികളുടെ വേതനം കൃത്യസമയത്ത് നൽകാത്തതിലും പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി ആറാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2. 30ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികളായ പി ഷാജി യവനാർകുളം, എം ഷറഫുദ്ദീൻ കെ വി ജോണി എന്നിവർ അറിയിച്ചു.



Leave a Reply