കേരള ബജറ്റിൽ വയനാടിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കൽപ്പറ്റ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബഡ്ജറ്റിൽ വയനാടിനോടുള്ള അവഗണനക്കെതിരെ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, മുബാരിഷ് ആയ്യാർ, പ്രതാപ് കൽപ്പറ്റ, ആന്റണി ടിജെ ഷബ്‌നാസ് തന്നാണി, ജറീഷ് ഉമ്മത്തൂർ രാഹുൽ ഓണിവയൽ,അർജുൻ മണിയൻകോട്,സുമേഷ് മുണ്ടേരി,ഷൈജൽ ബൈപാസ്,ഷനൂബ് എം വി, മുഹമ്മദ് ഹാരൂബ് ഷബീർ പുത്തൂർവയൽ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply