മഞ്ഞനിക്കര പതാക പ്രയാണത്തിന് പുതുശേരിക്കടവിൽ സ്വീകരണം

പുതുശേരിക്കടവ്: മഞ്ഞനിക്കര പെരുന്നാളിന് മുന്നോടിയായുള്ള വടക്കൻ മേഖലാ പതാക പ്രയാണം വയനാട്ടിലെത്തി. പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ പ്രയാണത്തിന് സ്വീകരണം നൽകി. ടൗണിലുള്ള സെൻ്റ് മേരീസ് കുരിശുപള്ളിക്ക് സമീപം പതാക പ്രയാണത്തെ ആനയിച്ച് ദേവലായത്തിൽ എത്തിച്ചു. തുടർന്ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക സ്വീകരിച്ച് പ്രാർത്ഥന നടത്തി. വിവിധ ദേവാലയങ്ങളിലെ സ്വികരണങ്ങൾക്ക് ശേഷം പത്തനം തിട്ട മഞ്ഞിനിക്കര കബറിടത്തിലേക്കുള്ള കാൽ നട തീർത്ഥ യാത്രയിൽ സംഘം ഒത്തുചേരും.



Leave a Reply