വള്ളിയൂർക്കാവ് ഉത്സവം : ഒരു കോടിയിലേറെ രൂപക്ക് ചന്ത ലേലത്തില്‍ പോയി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചന്ത, എക്‌സിബിഷന്‍ എന്നിവയുടെ ലേലത്തില്‍ നിന്ന് ട്രസ്റ്റിമാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വള്ളിയൂര്‍ക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കോടിയിലേറെ രൂപക്ക് ചന്ത ലേലത്തില്‍ പോയി. ചന്ത 1,11,19999 രൂപക്കും, എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ 32,01000 രൂപക്കുമാണ് ലേലത്തില്‍ പോയത്. ഇതിന് പുറമെ 18 ശതമാനം ജി എസ് ടി യും നല്‍കണം. ചന്ത പത്തനംതിട്ട സ്വദേശിയും എക്‌സിബിഷന്‍ മാനന്തവാടി സ്വദേശിയുമാണ് ലേലം കൊണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ നിന്ന് 25 ലക്ഷത്തോളം രൂപ നഷ്ട്ടപ്പെടാന്‍ ഇടയായത് ട്രസ്റ്റിമാരുടെ ഉത്തരവാദിത്വ കുറവായിരുന്നു എന്നാരോപിച്ച് പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ലേല നടപടി. ഇത് പലപ്പോഴും പോലീസുമായി വാക്ക് തര്‍ക്കത്തിനുമിടയാക്കി .ഇതിനെ തുടര്‍ന്ന് നിശ്ചിത സമയത്തില്‍ നിന്നും അരമണിക്കു റോളം വൈകിയാണ് ലേല നടപടികള്‍ ആരംഭിച്ചത്.ലേലം നടന്നെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി അംഗം പറഞ്ഞു. ദേവസ്വം ബോര്‍ഡ് സംവിധാനത്തെ തകര്‍ക്കാനുള്ള പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും സധൈര്യം മുന്നോട്ട് പോകുമെന്നും ട്രസ്റ്റി ടി.കെ അനില്‍കുമാര്‍ പറഞ്ഞു, ദേവസ്വം അസി: കമ്മീഷണര്‍ ബിനേഷ് കുമാര്‍, എക്‌സിക്യുട്ടിവ് ഓഫീസര്‍ കെ. ജിതേഷ് , ട്രസ്റ്റി എച്ചോം ഗോപി, ദേവസ്വം ഇന്‍സ്‌പെക്ടര്‍ കെ. ഷീബ, ജിവനക്കാരന്‍ കെ.പി സിജു എന്നിവര്‍ ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കി.



Leave a Reply