വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ്

കൽപ്പറ്റ:
വയനാട്ടിലെ കേരള വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള
ജലഗുണനിലവാര പരിശോധന ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ലൈസൻസിനായുള്ള ജലപരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ് നിലവിൽ വന്നു. 1590/ രൂപയാണ് പുതിയ പാക്കേജ്. വ്യാപാരി വ്യവസായി സമൂഹത്തിന്റെ നിരന്തര ആവശ്യങ്ങൾ പരിഗണിച്ചാണ് നിരക്കുകളിൽ ക്രമീകരണം നടത്തിയത്. ഇതിനു പുറമെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് മറ്റ് മൂന്ന് വ്യത്യസ്ത പാക്കേജുകൾ കൂടി വാണിജ്യ ആവശ്യങ്ങൾക്കുള്ള ഉപഭോക്താക്കൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഓരോരോ ഘടകങ്ങൾ മാത്രമായി കുറഞ്ഞ നിരക്കുകളിൽ പരിശോധിക്കുന്നതിനുള്ള സംവിധാനവും നിലവിൽ വന്നു 24 ഘടകങ്ങൾ ഈ രീതിയിൽ പരിശോധിക്കാനാകും. സർക്കാർ എഡ് സ്കൂളുകൾക്കുള്ള പരിശോധന ഫീസ് ഗാർഹിക ഉപഭോക്താക്കൾക്കുള്ള നിലവിലെ നിരക്കായ 850/- രൂപയായും നിജപ്പെടുത്തിയതായി ക്വാളിറ്റി കണ്ട്രോൾ ഡിസ്ട്രിക്ട് ലാബ് അധികൃതർ അറിയിച്ചു.
കൽപ്പറ്റ, മാനന്തവാടി, അമ്പലവയൽ എന്നിവിടങ്ങളിലാണ് വാട്ടർ അതോറിറ്റിക്ക് നിലവിൽ ലാബുകൾ ഉള്ളത് . ഇവയിൽ എല്ലാ ലാബുകളും, അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് & കാലിബ്രേഷൻ സർട്ടിഫിക്കറ്റോടെ പ്രവൃത്തിക്കുന്നവയാണ്.
ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. ഭൗതിക രാസ പരിശോധനയ്ക്കുള്ള വെള്ളം 2 ലിറ്റർ ശുദ്ധമായ കാനിലോ അല്ലെങ്കിൽ ബോട്ടലിലോ, ബാക്റ്റീരിയോളൊജിക്കൽ പരിശോധനകൾക്കാ യി 100 മില്ലിലിറ്ററിൽ കുറയാത്ത വെള്ളം ഒരു അണുവിമുക്തമായ പാത്രത്തിലുമാണ് ശേഖരിച്ച് ലാബിൽ എത്തിക്കേണ്ടത്. പരിശോധന
റിപ്പോർട്ട് മൂന്ന് മുതൽ അഞ്ചു ദിവസങ്ങൾക്കകം ഓൺലൈൻ ആയോ നേരിട്ടോ ലഭിക്കുന്നതായിരിക്കും .
പാക്കേജുകളും നിരക്കുകളും
ഗാർഹികം
1. ബാക്റ്റീരിയോളോജിക്കൽ 500 7
2. ഫുൾ ടെസ്റ്റ് 850
വാണിജ്യം
1. 0.0008-650/-
2. ബാക്റ്റീരിയോളോജിക്കൽ 625 /-
3. സ്പെഷ്യൽ പാക്കേജ് 1590 /-
4. വിശദമായ രാസ പരിശോധന – 2490 /-
കൂടുതൽ വിവരങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ ജല പരിശോധന ഓഫീസുകളുമായി ബന്ധപ്പെടുക .
ബന്ധപ്പെടേണ്ട നമ്പർ 04936293752 (കൽപ്പറ്റ), 04935294131(മാനന്തവാടി), 04936288566 (അമ്പലവയൽ), 8289940566 (അസിസ്റ്റന്റ് എഞ്ചിനീയർ)



Leave a Reply