ഗോത്ര ഫെസ്റ്റ്:വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറയിലെ 14 ഗോത്ര കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് വരാമ്പറ്റ സ്കൂളിൽ വച്ച് നടത്തിയ ആറാമത് ഗോത്ര ഫെസ്റ്റിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളെയും, അവരുടെ കുടുംബ അംഗങ്ങളെയും സ്കൂളിൽ എത്തിച്ചു മൂന്ന് ദിവസത്തെ ഭക്ഷണവും, താമസവും നൽകി അവർക്കു ആത്മ വിശ്വാസം പകർന്നു സ്കൂളുകളിലേക്ക് അവരെ ആകർഷിക്കുന്നതിനു നടത്തപ്പെടുന്ന പരിപാടിയാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.അഞ്ചു വർഷമായി നടത്തുന്ന ഈ പരിപാടി മൂലം ഗോത്ര വർഗ്ഗത്തിലെ കുട്ടികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ വലിയ രീതിയിൽ സഹായകമായിട്ടുണ്ട്.ലഹരി വിമുക്ത, ബോധവൽക്കരണം, ഗോത്ര കലകളുടെ അവതരണം, പ്രദർശനം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ ഇവയോടൊപ്പം സംഘടിപ്പിക്കുന്നു.



Leave a Reply