റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ : വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ അനുവദിച്ചു പണി പൂർത്തിയാക്കിയ പടിഞ്ഞാറത്തറയിലെ കൊറ്റുകുളം എസ്.സി കോളനി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.എ. ജോസ് , സി. ഇ ഹാരിസ്, പി.ബാലകൃഷ്ണൻ , രഘു , വി.പി. അബ്ദുള്ള, ടി.എൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply