ബത്തേരി നഗരസഭ ഹരിത കർമ്മ സേനക്ക് മികവിൻ്റെ ആദരം

ബത്തേരി : ബത്തേരി നഗരസഭാ മികവിനുള്ള ആദരo ഏറ്റു വാങ്ങി. സുൽത്താൻബത്തേരി നഗരസഭ ഹരിത കർമ്മ സേന പ്രവർത്തന മികവിന് വയനാട് ജില്ലയിൽ നിന്നും നഗരസഭ തലത്തിൽ ഒന്നാമതായി തിരഞ്ഞെടുക്കപെട്ട ഹരിതകർമ്മ സേനാംഗങ്ങളെ മറൈൻ ഡ്രൈവിൽ വച്ചു നടന്ന ഗ്ലോബൽ എക്സ്പോയിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.. ബി രാജേഷും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ചേർന്ന് ആദരിച്ചു.
ചെയർമാൻ ടി കെ രമേശ് ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ പി എസ് സാലി പൗലോസ് , ഷാമില ജുനൈസ്,കെ റഷീദ്, ടോം ജോസ്, നഗരസഭാ സെക്രട്ടറി കെ.എം സൈനുദ്ദീൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം സജി ജെ എച്ച് ഐ സജീവ് വി. കെ, സവിത പി. എസ് കർമ്മ സേന കൺസോഷ്യം കോഡിനേറ്റർ അൻസിൽ ജോൺ ഹരിതകർമ സേനാംഗങ്ങളായ സിന്ധു പി,രജനി.കെ എന്നിവർ ആദരവ് ഏറ്റുവാങ്ങി.



Leave a Reply