April 19, 2024

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം വ്യാഴാഴ്ച

0
Img 20230208 080313.jpg
ദ്വാരക : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ നാല്പതാമത് വാർഷിക ആഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും വ്യാഴാഴ്ച 9 :30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നോർബർട്ടൈൻ ഫാദേഴ്സ് പ്രിലേറ്റ് റവ.ഡോ.ജോസ് മുരിക്കൻ അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ ഫാ.സന്തോഷ് തെക്കയിൽ , പ്രിൻസിപ്പാൾ ഡോ.ഷൈമ ടി ബെന്നി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ , പഞ്ചായത്ത് മെമ്പർ എംപി വത്സൻ , വയനാട് സി ഡി ഇ ശശി പ്രഭ കെ , ഡി ഇ ഒ ബാലഗംഗാധരൻ വി കെ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *