വയനാട് ജില്ല ജനമൈത്രി പോലീസ് വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

മേപ്പാടി : ഉപേക്ഷിക്കപ്പെടേണ്ടവരല്ല സംരക്ഷിക്കപ്പെടേണ്ടവരാണ്
മുതിർന്ന പൗരന്മാരെന്നും ,അവരുടെ
സംരക്ഷണം നമ്മുടെ കടമയാണ് എന്നും സമൂഹത്തെ ഓർമ്മിപ്പിച്ച് കൊണ്ട് വയനാട് ജില്ല ജനമൈത്രി പോലീസ് വയോജനങ്ങൾക്കായി നടത്തിയ വിനോദയാത്ര തീർത്തും വ്യത്യസ്ഥമായ ഒരു ജീവിതാനുഭവമായി മാറി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ നെടുങ്കരണ 'പ്രദേശത്തെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻ മാരാണ് വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന വിനോദയാത്രയിൽ പങ്കെടുത്തത്.വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ – ൻ്റെ (ഡിടിപിസി ) കീഴിലുള്ള ടൂറിസം കേന്ദ്രമായ കർളാട് തടാകത്തിലേക്കാണ് വിനോദ യാത്ര നടത്തിയത്.തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി പോലീസുദ്യോഗസ്ഥരുടെ കൂടെ ചേർന്ന് അവർ പാട്ടും നൃത്തവുമായി പരിപാടികളിൽ പങ്കാളികളായി. ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമായിരുന്നു പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മേപ്പാടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സിറാജ് വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തടാകക്കരയിൽ നടന്ന പരിപാടി പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മുരളിധരൻ് പി എൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെഎം ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡിടിപിസി കർളാട് പ്രോജക്ട് മാനേജർ സുമ ദേവി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് സീനിയർ സിവിൽ ഓഫീസർ മുജീബ് കെ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ വിനോദ് കെ നന്ദിയും പറഞ്ഞു.



Leave a Reply