കണ്ണോത്തുമല കാനംഞ്ചേരി ശ്രീദുർഗ മഹേശ്വര ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഫെബ്രുവരി 10,11,12 തീയതികളിൽ

മാനന്തവാടി : കണ്ണോത്തുമല കാനംഞ്ചേരി ശ്രീദുർഗ മഹേശ്വര ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഫെബ്രുവരി 10 11 12 തീയതികളിൽ നടക്കും. ആദ്യ ദിനമായ 11 ന് എടമനയിൽനിന്നും കൊടിമരം എഴുന്നള്ളത്ത്, സഹസ്രദീപം തെളിയിക്കൽ, മെഗാ തിരുവാതിര, പ്രാദേശിക കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
11, 12 തീയതികളിൽ ആയി പള്ളി ഉണർത്തൽ, ഭാഗവത പാരായണം, അഷ്ടപതി, മെഗാ ഗാനമേള തുടങ്ങിയവ നടക്കും.എല്ലാദിവസവും ഉഷപൂജയും ഉച്ചപൂജയും അന്നദാനവും സംഘടിപ്പിച്ചിട്ടുണ്ട്.
മാനന്തവാടി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ എസ് സഹദേവൻ, കൺവീനർ എം കെ മനു, മാതൃസമിതി ഭാരവാഹികളായ ഷിജ അനീഷ്, നീതു അജേഷ് , ആഘോഷ കമ്മിറ്റി അംഗം ശ്രീജിത്ത് പിആർ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply