പുതിയിടം മക്കിമല പ്രദേശത്തെ ഭൂമി പ്രശ്നം : വില്ലേജ് ഓഫീസ് ധർണ്ണ

മാനന്തവാടി :തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂമി പ്രശ്നം പ്രദേശവാസികളുടെ താക്കിതായി തവിഞ്ഞാൽ വില്ലേജ് ഓഫീസ് ധർണ്ണ. നൂറ് കണക്കിന് കർഷകർ ധർണ്ണയിൽ പങ്കാളികളായി.ധർണ്ണ പുതിയിടം പള്ളി വികാരി ഫാദർ ബാബു പൂച്ചാലികളത്തിൽ ഉദ്ഘാടനം ചെയ്തു. ഭൂമി വിഷയത്തിൽ റവന്യു വകുപ്പിന്റെ നടപടി മനുഷ്യാവകാശ ലംഘനമെന്നും ഫാദർ ബാബു,
തവിഞ്ഞാൽ വില്ലേജിൽപ്പെട്ട സർവ്വേ നമ്പർ 68 /1ബി , 90/1 ൽ പ്പെട്ട ഭൂമിക്കാണ് നിലവിൽ തണ്ടപേരോ, നികുതിയോ വില്ലേജ് അധികൃതർ സ്വീകരിക്കാത്തത്. പ്രസ്തുത പ്രദേശങ്ങളിലെ വീട്ടിമരങ്ങൾ കാൺമാനില്ല എന്ന കാരണത്താലാണ് ഭൂമിക്ക് നികുതി മുറിക്കുകയോ, തണ്ടേപേർ നൽകുകയോ ചെയ്യാത്തത്. വീട്ടിമരങ്ങൾ കാണാത്തത് സംബന്ധിച്ച് നിലവിൽ കേസും നടക്കുന്നുണ്ട്. രേഖകൾ ലഭിക്കാത്തതിനാൽ നിലവിൽ കൃഷിക്കാർക്ക് സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ബാങ്ക് ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടി നടന്നത്. തലപ്പുഴ ടൗണിൽ നിന്നും പ്രകടനമായെത്തിയാണ് വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തിയത്. ആക്ഷൻ കമ്മിറ്റി ചെയർമാനും തവിഞ്ഞാൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ ജോണി വെളിയത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോസ് പാറക്കൽ, കെ.ആർ. വിനോദ്, എം.ജി.ബാബു, ശശി കുളങ്ങര, ചന്ദ്രൻ ഇടിക്കര, കെ.എം. ആഗസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply