വലിച്ചെറിയല്‍ മുക്ത ഗ്രാമം; ക്ലീന്‍ ഡ്രൈവ് നടത്തി

വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത ഗ്രാമം പരിപാടിയുടെ ഭാഗമായി ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ദേശീയപാതയില്‍ ലക്കിടി മുതല്‍ ചുണ്ടേല്‍ കിന്‍ഫ്ര പാര്‍ക്ക് വരെ നടന്ന ക്ലീന്‍ ഡ്രൈവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ഓറിയന്റല്‍ കളിനറി ആര്‍ട്‌സ് കോളേജ്, ഗവ. ഹൈസ്‌കൂള്‍ വൈത്തിരി, ആര്‍.സി ഹൈസ്‌കൂള്‍ ചുണ്ടേല്‍, എച്ച്.ഐ.എം. യു.പി സ്‌കൂള്‍ വൈത്തിരി, പൂക്കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അണിനിരന്നു. ക്യാമ്പയിനില്‍ പങ്കെടുത്തവരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ. ജിനിഷ, മെമ്പര്‍മാരായ സുജിന വി.എസ്, ഗോപി, ഹേമലത, ജയപ്രകാശ്, ഡോളി ജോസ്, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗ്ഗീസ്, വല്‍സല തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ടൂറിസ്റ്റുകകള്‍ കടന്നുപോകുന്ന പാതയോരത്തെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കും.



Leave a Reply