അനധികൃത ബാനറുകളും കൊടിത്തോരണങ്ങളും നീക്കം ചെയ്യും

കൽപ്പറ്റ :ദേശീയ പാതയോരങ്ങളില്‍ നിന്നും അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിത്തോരണങ്ങളും നീക്കം ചെയ്യാന്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടകള്‍ തുടങ്ങിയവര്‍ സ്ഥാപിച്ച കൊടിത്തോരണ ങ്ങളും ബാനറുകളും ബോര്‍ഡുകളും അവരവര്‍ തന്നെ കാലത്താമസമില്ലാതെ നീക്കം ചെയ്യും. ഇക്കാര്യങ്ങളില്‍ വീഴ്ച്ച വരുത്തില്ലെന്നും നടപടികള്‍ക്ക് പ്രദേശിക സഹകരണം നല്‍കുമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പു നല്‍കി. സമയബന്ധിതമായി നടപടി പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത്തല സമിതികള്‍ വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതിനുളള നടപടികള്‍ കെ.എസ്.ഇ.ബി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ്, രാഷ്ട്രീപാര്‍ട്ടി പ്രതിനിധികളായ കെ. റഫീഖ്, വി.എ.മജീദ്, കെ.വി മാത്യൂ, എം.മോഹനന്‍, ദേശീയ പാത, പൊതുമരാമത്ത് റോഡ് വിഭാഗം, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply