March 26, 2023

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാർച്ച് നടത്തി

IMG_20230209_144348.jpg
മേപ്പാടി: അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ ആദ്യം കണ്ടയാളെ വനം വകുപ്പ് ചോദ്യം ചെയ്യലിൻ്റെ പേരിൽ നിരന്തരം പീഢനത്തിനിരയാക്കി ക്ഷീരകർഷകൻ ഹരി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കുറ്റക്കാരായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഹരിലാലിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ ശിക്ഷാ നടപടി കൈക്കൊള്ളണമെന്നും, ഹരിയുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, കുടുംബത്തിന് ആശ്രിത നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അൻവർ താഞ്ഞിലോട് അധ്യക്ഷത വഹിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നാളെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ്.ഒ.ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മാർച്ച് ഉത്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം അരുൺദേവ് മുന്നറിയിപ്പ് നൽകി. താരിഖ് കടവൻ മുഖ്യപ്രഭാഷണം നടത്തി. ഡിൻ്റോ ജോസ്, സിറിൽ ജോസ്, സിജു പൗലോസ്, പി.ഇ.ഷംസുദ്ദീൻ, സുകന്യ മോൾ, ഹൈദറലി, മുത്തലിബ്, പി.എം.മൻസൂർ, നൗഫൽ, സതീശൻ കല്ലായി, സുലൈമാൻ, സാജിർ, വിഷ്ണു എന്നിവർ സംസാരിച്ചു.അതുല്യ സ്വാഗതവും നോറിഷ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *