തോല്‍പ്പെട്ടിയിൽ കഞ്ചാവ് വേട്ട : ബസ്സിന്റെ പിന്‍സീറ്റിനടിയില്‍ രണ്ട് ബാഗുകളിലായി 30 കിലോ കഞ്ചാവ് പിടികൂടി

തോല്‍പ്പെട്ടി: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും തോല്‍പ്പെട്ടി എക്സൈസ് ചെക്‌പോസ്റ്റ് സംഘവും ചേര്‍ന്ന് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ആന്ധ്രയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ്സില്‍ കടത്തി കൊണ്ട് വന്ന 30 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ അറസ്റ്റ് ചെയ്തു. ബസ്സിന്റെ പിന്‍സീറ്റിനടിയില്‍ 2 ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.
പരിശോധനയില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അനികുമാറിനെ കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബില്‍ജിത്,എസ് മധുസൂദനന്‍ നായര്‍ , പ്രിവന്റിവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലികുന്നേല്‍ , അരുണ്‍പ്രസാദ്, ചന്ദ്രന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. എം. അരുണ്‍കുമാര്‍, മുഹമ്മദലി,സജി പോള്‍, സുബിന്‍,ശ്രീധരന്‍, വിജേഷ്‌കുമാര്‍ ,വിഷ്ണു രാജേഷ് , എക്‌സൈസ് ഡ്രൈവര്‍ കെ.രാജീവ്, എന്നിവരും പങ്കെടുത്തു.



Leave a Reply