ഷുഹൈബ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി

കൽപ്പറ്റ : യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. ഷാഫി പുൽപാറ, സുനീർ ഇത്തിക്കൽ, ജിതിൻ ആഞ്ഞിലി, അർജുൻ ദാസ്, രവിചന്ദ്രൻ പെരുന്തട്ട, ഷമീർ എമിലി, ഷബ്‌നാസ് തന്നാണി, ഷബീർ പുത്തൂർവയൽ, ജംഷീർ ബൈപ്പാസ്,സുരേഷ് പെരുന്തട്ട,മുഹമ്മദ് ഹാരൂബ്, അജ്മൽ കോന്നാടൻ, നിഖിൽ പുത്തൂർവയൽ, ആദിൽ അമ്പിലേരി, ഷനൂബ് എം വി തുടങ്ങിയവർ സംസാരിച്ചു



Leave a Reply