April 20, 2024

അസൗകര്യങ്ങൾ മാറ്റാതെ ‘ പേര് മാറ്റിയ മെഡിക്കൽ കോളേജിന് ‘ മൂന്നാണ്ട്…

0
Img 20230212 080247.jpg
മാനന്തവാടി : മാനന്തവാടിയിലെ ജില്ല ആശുപത്രിയെ വയനാട് മെഡിക്കൽ കോളേജായി ഉയർത്തിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ജില്ലാ ആശുപത്രിയുടെ പേരും മാറ്റി മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ചതുകൊണ്ട്   നാട്ടുകാർക്ക് യാതൊരു ഗുണവും കിട്ടുകയില്ല,  അതൊരു മെഡിക്കൽ കോളേജ് ആയി മാറുകയുമില്ല.  വ്യത്യസ്ത തലങ്ങളിൽ നിരവധി  ജീവനുകൾ പൊലിഞ്ഞ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു മെഡിക്കൽ കോളേജിന് വേണ്ട ഒരു സജ്ജീകരണങ്ങളും  ഇല്ലെന്നുള്ളതാണ് വാസ്തവം.കാത്ത് ലാബിന്റെ ഉദ്ഘാടനും , ഹൃദ്രോഗ വിഭാഗം , മൾട്ടി പർപ്പസ് കെട്ടിടോദ്ഘാടനം , നഴ്സിങ് കോളജിന്റെയും മെഡിക്കൽ കോളജിന്റെയും പ്രവേശന നടപടികൾക്കായുള്ള പ്രവർത്തനം എന്നിവയെല്ലാം പുരോഗമിക്കുന്നതും പുതിയ തസ്തികകളിൽ കൂടുതൽ ഡോക്ടർമാരെ നിയമി ക്കാനുള്ള നടപടികളുമാണ് മൂന്നാം വർഷത്തിലെ മെഡിക്കൽ കോളജിന് പ്രതീക്ഷ പകരുന്ന കാര്യങ്ങൾ.ഇവയെല്ലാം വെറും പ്രഹസനങ്ങളാണെന്ന് അറിയുമ്പോഴാണ് പിന്നെ എന്തിന്? എന്ന ചോദ്യത്തിന് പ്രസക്തിയെറുന്നത്. രണ്ടുവർഷം കഴിയുമ്പോഴും ജില്ല ആശുപത്രിയുടെ സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണം ശക്തമാണ് . മെഡിക്കൽ കോളജായി ഉയർത്തിയിട്ടും ദിവസേനെ നിരവധി രോഗികളെയാണ് ഇവിടെനിന്ന് കോഴിക്കോടേക്ക് റഫർ ചെയ്യുന്നത്. 
2012 ലാണ് വയനാട് മെഡിക്കൽ കോളജ് നിർമിക്കുമെന്ന് പ്രഖ്യാപനം വന്നത് . മെഡിക്കൽ കോളജിനായി ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റിന്റെ , മടക്കിമലയിലുള്ള 50 ഏക്കർ ഭൂമി സൗജന്യമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറി . ഭൂമി ഏറ്റെടുക്കലിലും സാങ്കേതിക തടസ്സങ്ങളിലുംപെട്ടു പലതവണ പദ്ധതി മാറിമറിഞ്ഞു . ഒടുവിൽ സ്ഥലം ഏറ്റെടുത്ത് 2015 ൽ വയനാട് മെഡിക്കൽ കോളജിന് കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു.മെഡിക്കൽ കോളജ് കെട്ടിടം പണിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് പ്രളയമുണ്ടായത്. പ്രളയാനന്തരം 
ജില്ലയിൽ നിർമാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജിയോളജിക്കൽ സർവേ ഓഫ്  ഇന്ത്യയുടെ പഠന റിപ്പോർട്ട് കൂടി വന്നതോടെ ഈ സ്ഥലത്ത് നിർമാണം നടത്താൻ സാധിക്കില്ലെന്ന അവസ്ഥയായി. 
          തുടർന്നാണ്  2021 ലാണ്  മാനന്തവാടി ജില്ലാ ആശുപതി മെഡിക്കൽ കോളേജ് ആക്കി ഉയർത്താനുള്ള തീരുമാനമുണ്ടായത്. വിദഗ്ധ ചികിത്സക്ക്   വേണ്ട  കാത് ലാബ്  സംവിധാനങ്ങളില്ല, സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളില്ല. മെഡിക്കൽ കോളേജ് ഉയർത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ.രോഗം മൂർച്ചയെ തുടർന്ന് വയനാട്  മെഡിക്കൽ കോളേജ് എന്ന പേര്മാത്രമുള്ള ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മധ്യ നിരവധി ജീവനോടെയാണ് പൊലിയുന്നത്.  
മെഡിക്കൽ കോളജായി ഉയർത്തിയതോടെ രോഗികളുടെ തിരക്കോട് തിരക്കാണ് . ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും ഇതോടെ പ്രയാസത്തിലായി . ജില്ല ആശുപത്രി ആയിരുന്നപ്പോൾ 750 മുതൽ 1000 വരെയായിരുന്നു ദിനംപ്രതി ഒ.പി.യിൽ എത്തുന്ന രോഗികളുടെ എണ്ണം . 1500 മുതൽ 2000 വരെയായി ഉയർന്നു . ജനുവരിയിൽ മാത്രം 51,245 രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയത് . ദിവസേന ശരാശരി 50 രോഗികളെയാണ് കിടത്തി ചികിത്സക്ക് വിധേയമാ ക്കുന്നുണ്ട് . 1417 രോഗികളെയാണ് കഴിഞ്ഞ മാസം കിടത്തി ചികിത്സിച്ചത് .രോഗികൾ  കൂടുതൽ ഉണ്ടെങ്കിലും അവരെ ചികിത്സിക്കാൻ വേണ്ട  വിദഗ്ദ്ധ ഡോക്ടർമാരോ ഇല്ല.ജനറൽ മെഡിസിനിൽ മൂന്നു ഡോക്ടർമാർ ദിവസവും ഉണ്ടെങ്കിലും തിരക്കിന് കുറവില്ല . ഇവരിൽ പലരും മറ്റു ഡ്യൂട്ടികൾക്കായി പോകുമ്പോഴും തിരക്ക് കൂടുന്ന സാഹചര്യമുണ്ട് . കഴിഞ്ഞില്ല ഇനിയുമുണ്ട് പോരായ്മകൾ.ഫാർമസിയിൽ ആവശ്യത്തിന് മരുന്നില്ലാത്തതും രോഗികളെ വലക്കുന്നുണ്ട് . അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണം വർധിച്ചെങ്കിലും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനായിട്ടില്ല.സി.ടി സ്കാൻ  യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസത്തിലധികം പിന്നിട്ടെങ്കിലും നന്നാക്കാൻ നടപടിയായിട്ടില്ല  . പുതിയ സി.ടി സ്കാൻ യൂനിറ്റ് , എക്സ്റേ യൂനിറ്റ് എന്നിവ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ  ഫണ്ടുകൾ ലഭിക്കേണ്ടതുണ്ട് . ഇതോടൊപ്പം നിലവിലുള്ളവയുടെ അറ്റകുറ്റപണിക്കും തുക ആവശ്യമാണ് . സി.ടി സ്കാൻ യൂനിറ്റ് ലഭ്യമാക്കാനും മറ്റു അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും എം.പി ഉൾപ്പെടെയുള്ള ജനപ്രതി നിധികളുടെ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളുടെയും കടന്നുവരവ്, സിക്കിൾ സെൽ അനീമിയ പോലെ ആദിവാസികൾക്കിടയിൽ ജനിതകരോഗങ്ങളും വയനാട്ടിൽ വ്യാപകമാണ്.ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ തേടണമെങ്കിൽ ഇപ്പോഴും വയനാട്ടുകാർ ചുരം താണ്ടി 100 കിലോമീറ്ററോളം സഞ്ചരിച്ച് കോഴിക്കോടെത്തണം. വയനാടുനിന്നു കോഴിക്കോട്ടേക്കുള്ള വഴിമധ്യേ ആംബുലൻസിൽ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. 
 വയനാടിനൊരു മെഡിക്കൽ കോളേജ് എന്ന സ്വപ്നം ചുരുക്കത്തിൽ   മരീചിക പോലെയായി.ദുർഘടമായ വയനാടു ചുരം താണ്ടി പ്രാണൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പരക്കംപാച്ചിൽ അനന്തമായി തുടരും……
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *