ഒറ്റ ഞാർ കൃഷിയിറക്കി

പുൽപ്പള്ളി : നബാഡിന്റ പിന്തുണയോടെ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനും, പന്നിക്കൽ നീർത്തട സമിതിയും ചേർന്ന് ആലൂർ കുന്നിൽ ഒറ്റ ഞാർ കൃഷിയിറക്കി.
കാലാവസ്ഥ വ്യതിയാനവും, ജല ദൗർലഭ്യവും, വയനാട് ജില്ലയിൽ പുഞ്ച കൃഷിയുടെ അഭാവവും കണക്കിലെടുത്താണ് ഒറ്റനാർ കൃഷിക്ക് നബാർഡ് പ്രോത്സാഹനം നൽകുന്നത്.
കുറഞ്ഞ ജല ലഭ്യതയിലും, കുറഞ്ഞ അളവിൽ വളപ്രയോഗത്തിലും വർദ്ധിച്ച വിളവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒറ്റനാർ കൃഷി ചെയ്യുന്നത്.
കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് അത്യുൽപാദനശേഷി കുറയുന്ന സന്ദർഭത്തിൽ കൂടുതൽ ആളുകളിലേക്ക് ഇത്തരം കൃഷി പ്രചരിപ്പിക്കുകയും, അങ്ങനെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നബാർഡ് ഒറ്റവരി ഞായർ കൃഷിക്ക് പ്രോത്സാഹനം നൽകുന്നത്.
ആലൂർക്കുന്നിൽ നടന്ന ഒറ്റവരി ഞായർ കൃഷി പന്നികൽ നീർത്തട സമിതി പ്രസിഡണ്ട് വി.എം പൗലോസ് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി പി.ബി രഘുദേവ്, വൈസ് പ്രസിഡണ്ട് സി.എൻ വെങ്കിടദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എം ദിലീപ്, വിശ്വനാഥൻ ഞാറ്റുതൊട്ടിയിൽ, റീന പൗലോസ്, ഷീല ഭരതൻ കണ്ടാമല, അമ്പിളി ജയൻ മാളു കുഞ്ഞി കണ്ണൻ, ദീപാ ധർമ്മൻ, യശോദ ബാലൻ എന്നിവരും പങ്കെടുത്തു.



Leave a Reply