വിശ്വനാഥന്റെ മരണം- പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യണം – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ : കൽപ്പറ്റ അഡ്ലൈഡ് പാറ വയൽ കോളനിയിലെ വിശ്വനാഥിനെതിരെ ചുമത്തിയ മോഷണക്കുറ്റം അടിസ്ഥാന രഹിതവും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതുമാണ് അട്ടപാടിയിലെ മധുവിന് ശേഷം നടന്ന മനുഷ്യർ തല കുനിച്ച് പോകുന്ന ലജ്ജാകരമായ ആൾകൂട്ട, സെക്യൂരിറ്റി, പോലീസിന്റെ ശരീരിക മാനസിക മർദ്ധനത്തിന്റെയും പീഡനത്തിന്റെയും ഇരയാണ് വിശ്വനാഥൻ അട്ടപാടി മധുവിന്റെ മരണത്തിന് ശേഷം എറെ നടുക്കിയ സംഭവമാണിത് വിശ്വനാഥിന്റെ ഭാര്യയോടും സഹോദരങ്ങളോടും ഭാര്യ മാതാവ് ഉൾപ്പെടെയുള്ള ആളുകളോട് വീട്ടിൽ പോയി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിശ്വനാഥൻ മേപ്പാടി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും പേരിൽ പിൻവലിച്ച ആറായിരം രൂപയും ഭാര്യയുടെ പ്രസവ ത്തിന് വേണ്ടി നീക്കി വെച്ചുണ്ടാക്കിയ നലായി രം രൂപ അടക്കം പതിനായിരം രൂപയുമായാണ് ആശുപത്രിയിലേക്ക് അവർ വന്നിട്ടുളളത് നിരപരാധികളായ ആളുകളെ അതും ഒരു പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഒരു സധാരണ മനുഷ്യനെ തരിമ്പും ബന്ധമില്ലാത്ത വിഷയത്തിന്റെ പേരിൽ നാട്ടുകാരും സെക്യൂരിറ്റി കാരും മർദിക്കുകയും ഓടിക്കുകയും ചെയ്തു എന്നത് ഏറെ നടുക്കമുണ്ടാക്കുന്ന ഒന്നാണ് കാണുന്നിലെന്ന് പറഞ്ഞ് പരാതി പറയാൻ പോയ സഹോദരൻ വിനോദിനെ ആക്ഷേപിക്കുന്ന തരത്തിലാണ് മെഡിക്കൽ കോളേജ് പോലീസ് ഉദ്യോഗസ്ഥർ പെരുമാറിയത് കുറ്റം ആരോപിക്കുവാനും മർദ്ധിക്കുവാനും മെഡിക്കൽ കോളേജിലെ ആൾകൂട്ടവും സെക്യൂരിറ്റി ജീവനക്കാർക്കും പുറമെ നീതി ലഭ്യമാക്കേണ്ട പോലീസ് ഒരു പട്ടിക വർഗ്ഗകാരൻ എന്ന പരിഗണന പോലും നൽകാതെയും പരാതി കേൾക്കാൻ പോലും ശ്രമിക്കാതെ ആക്ഷേപിച്ചത് പൊതു സമൂഹത്തോടും നിയമ വ്യവസ്ഥയോടുമുള്ള വലിയ വെല്ലുവിളിയാണ് ഏഴു സഹോദരങ്ങൾ അടങ്ങിയ വിശ്വനാഥിന്റെ കുടുംബം സൽസ്വഭാവത്തിന്റെയും മാന്യതയുടെയും കുടുംബമാണ് ഇത് വരെ ഒരു പെറ്റി കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല പതിനെട്ട് വർഷത്തിന് ശേഷം ആദ്യമായി ഒരു കുഞ്ഞ് പിറക്കുമ്പോൾ ആ കുഞ്ഞിനെയൊന്ന് തലോലിക്കാൻ പോലുമുള്ള അവസരം നൽകാതെയാണ് നിയമം കയ്യിലെടുത്ത് ഈ വേട്ടയാടലിലും കൊലപാതകത്തിലും ചിലർ നേതൃത്വം കൊടുത്തിട്ടുള്ളത് ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത് വിശ്വനാഥന്റെ കുടുംബത്തിന് മരണാനന്തര നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കൂടിയായിട്ടുള്ള മുഖ്യമന്ത്രിക്കും ഡി ജി പിക്കും , മനുഷ്യവകാശ കമ്മീഷനും എം എൽ എ പരാതി നൽകി പ്രത്യേക അന്വോക്ഷണ സംഘത്തെ നിയോഗിക്കണം, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം മെന്നും അതോടൊപ്പം ഈ കുടുംബത്തെ സർക്കാർ സംരക്ഷിക്കാനുള്ള നടപടിക്ക് നേതൃത്വം നൽകണമെന്നും എം എൽ എയുടെ പരാതിയിൽ ആവശ്യപ്പെട്ടു. വീട് സന്ദർശിക്കുകയും അന്ത്യോപചാരമർപ്പിച്ചു എല്ലാവിധ പിൻബലവും നൽകുമെന്ന് എം എൽ എ കുടുംബത്തിന് ഉറപ്പ് നൽകി.



Leave a Reply