വിശ്വനാഥന്റെ മരണം കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്ഡിപിഐ

കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജ് വളപ്പിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടമർദ്ധനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കൽപ്പറ്റ സ്വദേശിയായ ഗോത്രവർഗ്ഗ യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് സർകാർ ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്നും, സംഭവത്തിനുത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർപറഞ്ഞു.സെക്രട്ടറിയേറ്റ് അംഗം എൻ ഹംസ, കൽപ്പറ്റ മണ്ഡലം സെക്രട്ടറി കെ പി സുബൈർ എന്നിവർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വിശ്വനാഥിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ. ഇത്തരം വിഷയങ്ങളിൽ ഇരകൾ ആദിവാസികളോ ദലിതരോ ന്യൂനപക്ഷങ്ങളോ ആകുമ്പോൾ അധികാരികൾകാണിക്കുന്ന കുറ്റകരമായ ഉദാസീനതയാണ് സമാന സംഭങ്ങൾ ആവർത്തിക്കാപ്പെടാൻ ഇടയാക്കുന്നത് ഈ വിഷത്തിലും ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കിൽ കുടുംബത്തെ അണിനിരത്തി ശക്തമായ സമര പരിപാടിക്ക് പാർട്ടി നേതൃത്വം നൽകും.



Leave a Reply