March 27, 2023

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ ഒഴിവുള്ള പാരാലീഗല്‍ വാളണ്ടിയര്‍ നിയമനത്തിനായി പത്താം ക്ലാസ് പാസായ സേവന സന്നദ്ധതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതിയിലെ വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ ഫെബ്രുവരി 16 മുതല്‍ ലഭിക്കും. അപേക്ഷകള്‍ ചെയര്‍മാന്‍, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി മാര്‍ച്ച് 16. ഫോണ്‍: 8281010262.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *