കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
2012 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 16, 17 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 16 ന് രാവിലെ 10 മുതല്‍ 1 വരെ കാറ്റഗറി 1 നും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ കാറ്റഗറി 2 നും 17 ന് രാവിലെ 10 മുതല്‍ 1 വരെ കാറ്റഗറി 3 നും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ കാറ്റഗറി 4 നുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും ഹാള്‍ ടിക്കറ്റും അതിന്റെ പകര്‍പ്പുമായി ഹാജരാകണം.



Leave a Reply