September 9, 2026

വാർഷിക ദിനത്തിൽ “മടക്കൽ”കോളേജ് ബോർഡ് വെച്ച് യൂത്ത് കോൺഗ്രസ്‌

0
IMG_20230214_182731.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തിൽ മെഡിക്കൽ കോളേജിന്റെ ബോർഡിന് താഴെ “മടക്കൽ ” കോളേജ് എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം സംഘടിപ്പിച്ചു . ബോർഡും ഒ പി ശീട്ടും മാറ്റിയതിനപ്പുറം യാതൊരു വിധ സൗകര്യവും ഇല്ലാത്ത മെഡിക്കൽ കോളേജ് രോഗികളെ മറ്റ് ആശുപത്രികളിലേക് മടക്കി അയക്കുന്ന കേവലം റഫറൽ ആശുപത്രി മാത്രമായി മാറിയിരിക്കുന്നുവെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എം ജി ബിജു പറഞ്ഞു.. ജില്ലാ വൈസ് പ്രസിഡന്റ്‌ സിറിൽ ജോസ് അധ്യക്ഷത വഹിച്ചു.കെ എസ് യു ജില്ലാ പ്രസിഡണ്ട് അമൽ ജോയ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്‌ അസീസ് വാളാട്, ജില്ലാ സെക്രട്ടറി മാരായ ഡിന്റോ ജോസ്,സുജിത്, വിനീഷ് വി.സി, താരീഖ് കടവൻ, സന്തോഷ്‌ എക്സൽ, എബിൻ മുട്ടപ്പള്ളി, നിയോജക മണ്ഡലം പ്രസിഡന്റ്റുമാരായ ബൈജു പുത്തൻ പുരക്കൽ, സിജു പൗലോസ്,
ജോയ്‌സി ഷാജു,സുശോബ്,ഹർഷൽ കൊന്നാടൻ,ജിജോ ജോസ്, സുബിൻ ജോസ്,വൈശാഖ് കാട്ടിക്കുളം, ഷിന്റോ കല്ലിങ്കൽ,ശ്രീജിത്ത് വെള്ളമുണ്ട, പ്രിയേഷ് തോമസ്, അജോ മാളിയേക്കൽ,അതുൽ തോമസ്,റഷീദ് തൃശ്ശിലേരി, ജോഷി വനാക്കൂടി, സിജോ കമ്മന,ഉനൈസ് ആറുവാൾ തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *