പാർക്കിംഗ് സംസ്ക്കാരമില്ലാതെ കൽപ്പറ്റ:ഫോർ വീൽ പാർക്കിംഗിൽ ടൂ വീലർ;ടൂ വീലർ പാർക്കിംഗിൽ തട്ടുകട

കൽപ്പറ്റ: ജില്ലാ ആസ്ഥാനത്തെ വാഹന പാർക്കിംഗ് അവതാളത്തിൽ. പാർക്കിംഗ് ബോഡുകളുടെ താഴെ നേരെ വിപരീതമായാണ് സ്വകാര്യ വാഹനങ്ങൾ നിർത്തിയിരിക്കുന്നത്. പാർക്കിംഗിൽ പാലിക്കേണ്ട സമാന്യ മര്യാദകളും പാർക്കിംഗ് സംസ്ക്കാരവും ഇവിടെയില്ലന്നതാണ് പ്രത്യേകത. നാല് ചക്ര വാഹന പാർക്കിംഗിൽ ബൈക്കുകൾ വെച്ചിരിക്കുന്നു. മറ്റൊരിടത്താണങ്കിൽ തട്ടുകട പ്രവർത്തിക്കുന്നു. കൽപ്പറ്റ നഗരത്തിൽ വളരെ കുറഞ്ഞ സ്ഥലമാണ് പാർക്കിംഗിനുള്ളത്. ചിലരാകട്ടെ ഒരു ദിവസം മുഴുവനും വാഹനം നിർത്തിയിട്ട് പോവുകയാണ്. ഏത് വാഹനം പാർക്ക് ചെയ്യണമെന്ന സൂചന ബോഡുകൾ പോലും നോക്കാതെയാണ് വാഹനം നിർത്തിയിടുന്നത്. മാത്രമല്ല വാഹനം നിർത്തുമ്പോൾചേർത്തും അടുപ്പിച്ചും വെച്ചാൽ നിരവധി വാഹനങ്ങൾ വെക്കാം. എന്നാൽ ചിലർ വാഹനങ്ങൾ നിരതെറ്റി വെക്കുന്നതും പതിവ് കാഴ്ചയാണ്. ഇത്തരം പാർക്കിംഗിലൂടെ അഞ്ച് വാഹനം വെക്കേണ്ടിടത്ത് രണ്ട് വാഹനമെ വെക്കുവാൻ കഴിയുകയുള്ളൂ. ഫുട്പാത്തിൽ നിന്ന് യാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങാനുള്ള വഴി മുടക്കിയും വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. പാർക്കിംഗ് മര്യാദകൾ പാലിക്കാതെയുള്ള വാഹനം നിർത്തലുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.



Leave a Reply