ബസ് യാത്രക്കാരനിൽ നിന്ന് കരിമരുന്ന് പിടികൂടി

ഗൂഡല്ലൂർ: കേരളത്തിൽനിന്ന് ഗൂഡല്ലൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരനിൽനിന്ന് കരിമരുന്നു പിടികൂടി. നാടുകാണിയിൽ വെച്ച് തമിഴ്നാട് പൊലീസ് ബസ് പരിശോധിക്കവേ യാത്രക്കാരനായിരുന്ന ഓവാലി ആറോട്ടുപാറയിലെ കോയയി(47)ൽ നിന്നാണ് ജലാസ്റ്റിക്ക് സ്റ്റിക്കും കരിമരുന്നും കണ്ടെടുത്തത്.
ആറോട്ടുപാറയിലെ ഭാര്യവീടിന് സമീപം വീട് നിർമിക്കാനുള്ള സ്ഥലത്ത് പാറ പൊട്ടിക്കാനാണ് ക്വാറി തൊഴിലാളിയായ കോയ കരിമരുന്ന് കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്. കോയ പാടന്തര സ്വദേശിയാണ്. ന്യൂ ഹോപ്പ് പൊലീസും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.



Leave a Reply