September 9, 2026

എം ഡി എം എയും മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ പിടികൂടി

0
IMG_20230215_091708.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : എമിലി – ഭജനമഠം റോഡില്‍ വെച്ച് പരിശോധന നടത്തവെ  പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്  പുതിയങ്ങാടി കുഞ്ഞിരായീന്‍കണ്ടി വീട്ടില്‍ ഷഫീഖ് (37) നെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഓടിയ സമയം ഇയാള്‍ വലിച്ചെറിഞ്ഞ വസ്തു കണ്ടുപിടിച്ച് പരിശോധിച്ചതില്‍  കവറിലായി സൂക്ഷിച്ച 46.9 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ യും, 29 എണ്ണം (17.5 ഗ്രാം) മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാള്‍ ഉപയോഗിച്ച കെ.എല്‍ 52 ജി 6545 കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ഷൈജു  നേതൃത്വത്തില്‍ എസ് ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 
പിടികൂടി പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പോലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയ്സണ്‍, മുബാറക്, സഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്‍രാജ്,മനോജ് തുടങ്ങിയവരുമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *