ബത്തേരി നഗരസഭ പ്രദേശത്തെ അനധികൃത മത്സ്യ വില്പനയും മാംസ വിൽപ്പനയും പൂർണമായി നിരോധിക്കുന്നു

ബത്തേരി:സുൽത്താൻബത്തേരി
നഗരസഭ പ്രദേശത്തെ അനധികൃത മത്സ്യ വില്പനയും മാംസ വിൽപ്പനയും പൂർണമായി നിരോധിക്കുന്നു പൊതുസ്ഥലങ്ങളിൽ വച്ച് ലൈസൻസ് ഇല്ലാതെ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന മത്സ്യമാംസ വിൽപ്പന അനുവദിക്കുകയില്ല. റഹീം മെമ്മോറിയൽ റോഡിൽ പ്രവർത്തിച്ചുവരുന്ന മാർക്കറ്റ് 2023 മാർച്ച് 3 നു ചുങ്കം മത്സ്യമാംസ മാർക്കറ്റിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായാണ് നഗരസഭയുടെ തീരുമാനം. നഗരസഭ പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന മത്സ്യ മാംസ വിൽപ്പനക്കാരുടെ യോഗം കഴിഞ്ഞ ദിവസങ്ങളിൽ ചെയർമാൻ ടി കെ രമേശന്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുകയുണ്ടായി. അനധികൃത വിപണനം നിർത്തലാക്കുന്നതിന്റെ ഭാഗമായി അനധികൃത കച്ചവടക്കാർക്ക് നഗരസഭ അടിയന്തരമായി നോട്ടീസ് നൽകും. തുടർന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുകയും അനധികൃതമായി മത്സ്യ മാംസ കച്ചവടം വാഹനത്തിലും, അല്ലാതെയും നടത്തുന്ന വരെ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി കെ എം സൈനുദ്ദീൻ അറിയിച്ചു.



Leave a Reply