March 29, 2024

വിഷ്ണു കണ്ണന്റെ മാതാപിതാക്കൾക്ക് നവോദയയുടെ സഹായധനം കൈമാറി

0
Img 20230216 084834.jpg
മീനങ്ങാടി: സൗദി അറേബ്യയിലെ ദമ്മാമിൽ വെച്ച് മരണമടഞ്ഞ മീനങ്ങാടി ചീരംകുന്ന് സ്വദേശി വിഷ്ണു കണ്ണന് സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ നവോദയ നൽകുന്ന സഹായധനം കൈമാറി. സിപിഐ (എം) മീനങ്ങാടി ഏരിയ സെക്രട്ടറി എൻ പി കുഞ്ഞുമോളിൽ നിന്നും വിഷ്ണുവിന്റെ പിതാവ് എ വി കണ്ണൻ ചെക്ക് ഏറ്റുവാങ്ങി. നവോദയ പ്രതിനിധി മുഹമ്മദാലി കെ എ, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് മോതിരോട്ട്, ഹരി, നാസർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *