March 26, 2023

പത്മശ്രീ ചെറുവയൽ രാമന് കേരള ബാങ്കിൻ്റെ സ്നേഹാദരം

IMG_20230216_092556.jpg
കൽപ്പറ്റ:പത്മശ്രീ അവാർഡ് നേടിയ ജില്ലയിലെ മുതിർന്ന സഹകാരിയും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമനെ കേരള സംസ്ഥാന സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ചെറുവയൽ രാമൻ്റെ കമ്മനയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ക്യാഷ് അവാർഡ് നൽകി. വൈസ് പ്രസിഡൻറ് എം കെ കണ്ണൻ പ്രശസ്തി പത്രവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ മൊമൻ്റോയും നൽകി. ഡയറക്ടർ പി ഗഗാറിൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ, ഡയറക്ടർമാരായ ഇ രമേശ് ബാബു, അഡ്വ. ജി.ലാലു, എസ് ഹരിശങ്കർ, കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് പി വി സഹദേവൻ, നെല്ലൂർനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മനു ജി കുഴിവേലി, മാനന്തവാടി ബ്ലോക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ , എടവക ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ് , മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി എന്നിവർ പ്രസംഗിച്ചു. പത്മശ്രീ ചെറുവയൽ രാമൻ മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ സി എം സന്തോഷ് കുമാർ സ്വാഗതവും കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *