സാക്ഷരതാ പ്രേരക്മാരുടെ പ്രതിഷേധ കൂട്ടായ്മ കളക്ട്രേറ്റ് പടിക്കല്‍

കല്‍പ്പറ്റ: സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചു കൊണ്ട് 2022 മാര്‍ച്ച് 30 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുക, 2017 ജനുവരി 7 – ന് വര്‍ദ്ധിപ്പിച്ച വേതനം വെട്ടിക്കുറവില്ലാതെ ലഭ്യമാക്കുക, മാസങ്ങളായുള്ള വേതന കുടിശ്ശിക ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സത്യാഗ്രഹ സമരം 88 ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരമാവാത്തതിലും , ഈ സാഹചര്യം താങ്ങാന്‍ കഴിയാതെ പ്രേരക് ബി.എസ് ബിജുമോന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിലും പ്രതിഷേധിച്ച് വയനാട് ജില്ലയിലെ പ്രേരക്മാര്‍ കെ എസ് പി എ ( കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ) നേതൃത്വത്തില്‍ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി. 2021 ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും 2022 – മാര്‍ച്ച് 30 ന് ഉത്തരവാകുകയും ,എൽ ഡി എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാകുകയും ചെയ്തിട്ടും ഈ വിഷയം പരിഹരിക്കാതെ സര്‍ക്കാര്‍ അനന്തമായി നീട്ടുന്നത് പൊതു സമൂഹത്തിന്റെ അടക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 50000 – ത്തില്‍ ഏറെ വരുന്ന തുല്യതാ പഠിതാക്കളുടെ തുടര്‍ പഠനം കൂടി ഈ കാരണത്താല്‍ മുടങ്ങിയിരിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പട്ടവരുടെ വിദ്യാഭ്യാസ അവസരം നിഷേധിക്കുന്നത് ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും എന്ന് പരിപാടിയില്‍ പങ്കെടുത്ത പഠിതാക്കള്‍ പറഞ്ഞു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി .ഹാരിസ് ഉദ്ഘാടനം ചെയ്തു. കെ.മിനിമോള്‍ അധ്യക്ഷനുo, എം.ആര്‍. ഷാജുമോന്‍ സ്വാഗതവും പറഞ്ഞു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ്, കെ .എസ് .പി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹനന്‍ , തുല്യതാ അധ്യാപകന്‍ പി.മൊയ്തൂട്ടി, കെ.എസ്.എ. സംസ്ഥാന കമ്മറ്റി അംഗം ബൈജു ഐസക് , യു.വി.ഷിജി, കെ. ഉഷ, പി.വി ഗിരിജ, പി.എം ഇന്ദിര, പത്താം തരം തുല്യതാ പഠിതാവ് കെ. എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. പി.എ .ഷാജിറ നന്ദി പറഞ്ഞു.



Leave a Reply