പട്ടിക ജാതി കർഷകർക്ക് ഒരു കൈത്താങ്ങ്

നെൻമേനി: നെൻമേനി പഞ്ചായത്തിലെ പുത്തൻകുന്ന് പാടശേഖരത്തിൽപ്പെട്ട പട്ടികജാതി കർഷകരുടെ ഉന്നമനത്തിനായി വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സമിതി സെക്രട്ടറി കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു. വയനാട് കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ സഫിയ എൻ ഇ പദ്ധതി വിശദീകരണം നടത്തി. ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗ്രികൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ വി വെങ്കിട സുബ്രഹ്മണ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നെന്മേനി പഞ്ചായത്ത് വാർഡ് മെമ്പർ ജയലളിത ആശംസകൾ അർപ്പിച്ചു.പട്ടികജാതി കർഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനായി വിവിധ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കിയിരുന്നു. വാഴ കൃഷി, പച്ചക്കറി കൃഷി, ആട് വളർത്തൽ എന്നീ മേഖലകളിൽ പരിശീലന സംഘടിപ്പിച്ചു. നേന്ത്രവാഴക്ക് താങ്ങ് കൊടുക്കുന്നതിൽ മുൻനിരപ്രദർശനം സംഘടിപ്പിച്ചു. പച്ചക്കറി തൈകൾ, വിത്തുകൾ, ജൈവ കീടരോഗ നിയന്ത്രണ ഉപാധികൾ എന്നിവയുടെ വിതരണവും നടത്തുകയുണ്ടായി. വിധവകൾക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്യുകയും ചെയ്തു.



Leave a Reply