September 28, 2026

വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം

0
IMG_20230217_115856.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് -ല്‍ ഉള്‍പ്പെടുത്തി 2.30 കോടി രൂപ ചെലവിലാണ് വണ്ടിയാമ്പറ്റയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീ കരിച്ചത്. ചെറുപുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന 153.57 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പമ്പ് ഹൗസില്‍ നിന്ന് പാടശേഖരത്തിലേക്ക് ജലം എത്തിക്കാനായി 1407 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനും 750 മീറ്റര്‍ കനാലും നിര്‍മ്മിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *