സാഹോദര്യത്തിന്റെ പ്രഭവ കേന്ദ്രങ്ങളാവണം ദേവാലയങ്ങൾ : മാർ സ്തേഫാനോസ്

കേണിച്ചിറ:മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റേയും പ്രഭവകേന്ദ്രങ്ങളാണ് കുരിശുപള്ളികളെന്ന് മലബാർ ഭദ്രാസനാധിപൻഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ നെല്ലിക്കരയിൽ പുതുക്കി പണിത കുരിശിൻതൊട്ടിയുടെ കൂദാശ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെത്രാപ്പോലീത്തായെ പൂതാടി പഞ്ചായത്ത് അംഗം പ്രകാശൻ നെല്ലിക്കര സ്വീകരിച്ചു.
വികാരി ഫാ. ജോർജ്ജ് നെടുംന്തള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ,
ഫാ.ജോർജ് മനയത്ത് കോർ എപ്പിസ്ക്കോപ്പ,
ഫാ.ഡോ.മത്തായി അതിരമ്പുഴ,
ഫാ.ബാബു നീറ്റുംകര,
ഫാ.ബൈജു മനയത്ത്,
ഫാ.എൽദോ മനയത്ത്, ഫാ.മനീഷ് ജേക്കബ് പുല്യാട്ടേൽ, ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ.ലിജോ തമ്പി ചടങ്ങുകൾക്ക് സഹകാർമ്മികത്വം നൽകി.



Leave a Reply