വളർത്തു നായ്ക്കളിൽ വന്ധ്യംകരണ ശസ്‌ത്രക്രിയ ക്യാമ്പ് 28 ന്

ബത്തേരി : ലോക സ്പേ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വയനാട് യൂണിറ്റ് സുൽത്താൻ ബത്തേരിയിൽ ഫെബ്രുവരി 28 ന് വളർത്തു നായ്ക്കൾക്ക് വന്ധ്യംകരണ ശസ്‌ത്രക്രിയ ക്യാമ്പ് നടത്തുന്നു. 'റെസ്പോൺസിബിൾ പെറ്റ് ഓണർഷിപ്പ്' എന്ന പ്രചാരണത്തിനായി തികച്ചും സുരക്ഷിതമായ ആധുനിക ശസ്ത്രക്രിയാ രീതികളിലൂടെ വിദഗ്ദ്ധരായ വെറ്ററിനറി സർജന്മാരുടെ സംഘമാണ് വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നത്. വളർത്തു നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ താൽപര്യമുളള ഉടമകൾ ഫെബ്രുവരി 22 നു മുമ്പായി തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ പേര് റജിസ്റ്റർ ചെയ്യണം.



Leave a Reply