വെങ്ങപ്പള്ളി സർവീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.നജീബ്, വൈസ് പ്രസിഡന്റ് ജാസർപാലക്കൽ

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി സർവീസ് കോ -ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റായി കോൺഗ്രസിലെ എം.നജീബ്, വൈസ് പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ ജാസർപാലക്കൽ എന്നിവർ ചുമതയേറ്റു. യുഡിഎഫിൽ ഉണ്ടാക്കിയ ധാരണയെ തുടർന്ന് തന്നാനി അബൂബക്കറും ഇ.കെ ശാന്ത കുമാരിയും രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ ഇ.കെ ശ്രീജിത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഡയറക്ടർമാരായ തന്നാനി അബൂബക്കർ. ഇ.കെ ശാന്തകുമാരി, അബ്ദുൽ ലത്തീഫ് പുനത്തിൽ, ജോണി ജോൺ, ഇ.കെ റുഖിയ, എ.കെ റജ്ന, കല്യാണി എന്നിവർ പങ്കെടുത്തു.



Leave a Reply