കല്‍പ്പറ്റ നഗരസഭ നാട്ടുവെളിച്ചം പദ്ധതി തുടങ്ങി

കൽപ്പറ്റ: കല്‍പ്പറ്റ നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നാട്ടുവെളിച്ചം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആനപ്പാലം മുതല്‍ മുണ്ടേരി വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു.
ഏഴു മീറ്റര്‍ അകലത്തില്‍ ആകെ 52 പോളുകള്‍ സ്ഥാപിച്ചും നാല് ലൈറ്റുകള്‍ അടങ്ങുന്ന ഒരു ലോ മാസ്റ്റ് ലൈറ്റും സ്ഥാപിക്കുന്നതാണ് പദ്ധതി. ഡിവിഷന്‍ കൗണ്‍സിലര്‍ റഹിയാനത്ത് വടക്കേതില്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. എ.പി മുസ്തഫ, സരോജിനി ഓടമ്പത്ത്, ജനപ്രതിനിധികളായ ശ്രീജ ടീച്ചര്‍, രാജാറാണി, കമറുദ്ദീന്‍, എം.കെ ഷിബു, നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ജി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply